Section

malabari-logo-mobile

ആര്‍ത്തവമില്ലാതെ മനുഷ്യകുലമില്ല: ദേവസ്വം ബോര്‍ഡ്

HIGHLIGHTS : ദില്ലി : ആര്‍ത്തവമില്ലാതെ മനുഷ്യകുലം തന്നെയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍

ദില്ലി : ആര്‍ത്തവമില്ലാതെ മനുഷ്യകുലം തന്നെയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ സുപ്രീംകോടതിയില്‍. ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക്പ്രവേശിക്കാമെന്ന ഭരണഘടന ബഞ്ചിന്റെ വിധിക്കെതിരെ നടക്കുന്ന പുനപരിശോധന ഹര്‍ജികളിന്‍ മേലുള്ള വാദങ്ങള്‍ക്കിടിയിലാണ് ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.
എല്ലാവര്‍ക്കും തുല്യാവകാശം എന്നത് വളരെ പ്രധാനപ്പെട്ടതാണ്.്തുല്യത ഇല്ലാതാകുന്ന ആചാരങ്ങള്‍ ഭരണഘടനാവിരുദ്ധമെന്നും് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
റിവ്യു, റിട്ട് ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ വാദത്തിന് ശേഷം കനകദുര്‍ഗ്ഗക്കും, ബിന്ദുവിനും വേണ്ടി ഹാജരായ അഭിഭാഷകനും തങ്ങളുടെ വാദങ്ങള്‍ ഉയര്‍ത്തി. ശബരിമല കേസില്‍ ഇന്ന് പത്തോളം ഹരജികളില്‍ കോടതി വാദംകേട്ടു. വാദിക്കാന്‍ അവസരം കിട്ടാത്തവര്‍ അവ എഴുതിനല്‍കാന്‍ കോടതി ആവിശ്യപ്പെട്ടു. വാദങ്ങള്‍ എഴുതിനല്‍കാന്‍ ഒരാഴ്ചത്തെ സമയം അനുവദിച്ചു
വിധി പറയാന്‍ വേണ്ടി കേസ് മാറ്റിവെച്ചു. ശബരിമല കേസില്‍ ഇന്ന് വിധിയുണ്ടാവില്ല.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!