അവര്‍ണ്ണ ജാതിക്കാരനെ പ്രണയിച്ച മകളെ അച്ഛന്‍ കൊലപ്പെടുത്തി

ഹൈദരബാദ്: സഹപാഠിയായ അവര്‍ണ്ണ ജാതിക്കാരനായ പ്രണയിച്ച
മകളെ അച്ഛന്‍ കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലാണ് ഈ ദുരഭിമാനക്കൊല നടന്നിരിക്കുന്നത്

കോളേജ് വിദ്യാര്‍ത്ഥിനിയായ വൈഷ്ണവി(20)യെയാണ് അച്ഛന്‍ വെങ്കറെഡ്ഡി കൊല നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മകള്‍ താഴ്ന്ന ജാതിക്കാരനായ കാമുകനോപ്പം ഒളിച്ചോടിയാല്‍ അത് തനിക്ക് മാനഹാനിയുണ്ടാക്കുമെന്ന് കരുതിയാണ് കൊലനടത്തിയതെന്ന് വെങ്കിറെഡ്ഡി പോലീസിന് മൊഴിനല്‍കി.

Related Articles