Section

malabari-logo-mobile

ശബരിമല; വാദം നടക്കുന്നു; വിധി പുനപരിശോധിക്കാന്‍ യാതൊരു സാഹചര്യവുമില്ലെന്ന് സര്‍ക്കാര്‍

HIGHLIGHTS : ദില്ലി : ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനപരിശോധന ഹര്‍ജിയില്‍ വാദം തുടങ്ങി

ദില്ലി : ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനപരിശോധന ഹര്‍ജിയില്‍ വാദം തുടങ്ങി.

എന്‍എസ്എസ്, ബ്രാഹ്മണസഭ, പ്രയാര്‍ ഗോപാലകൃഷ്ണന്‍, തന്ത്രി സര്‍ക്കാകര്‍ അഭിഭാഷകന്‍ തുടങ്ങിയവരുടെ വാദങ്ങള്‍കേട്ടുകഴിഞ്ഞു. മിക്ക വാദങ്ങളും ഒരേ രൂപത്തിലുള്ളലായതിനാല്‍ വാദം വേഗത്തില്‍ തീര്‍ക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.

sameeksha-malabarinews

നൈഷ്ടിക ബ്രഹ്മചര്യവും, ഹിന്ദു ആചാരക്രമങ്ങളും വാദങ്ങൡ ഉയര്‍ന്നുവന്നപ്പോള്‍ സര്‍ക്കാര്‍ നിലപാട് വേറിട്ടതായി.

പുനപരിശോധിക്കത്തക്ക പിഴവ് സുപ്രീംകോടതിയുടെ വിധയിലില്ലെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത വാദിച്ചത്. അയ്യപ്പഭക്തര്‍ പ്രത്യേക ഗണമെല്ലന്നതില്‍ ജഡ്ജിമാര്‍ക്കിടയില്‍ സമവായം ഉണ്ട് തുല്യതയാണ് വിധിയുടെ അടിസ്ഥാനം എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം.

ഉച്ചക്ക് ശേഷം ദേവസ്വം ബോര്‍ഡിന്റെ വാദം കേള്‍ക്കുന്നുണ്ട്. വിധിക്കെതിരെ എട്ടിലധികം ഹരിജിക്കാരുടെ വാദം കേട്ടുകഴിഞ്ഞു. ബാക്കിയുള്ളവ എഴുതിനല്‍കാനാണ് ചീഫ് ജസ്റ്റിസ് ആവിശ്യപ്പെട്ടിട്ടുള്ളത്.

ഉച്ചക്ക് ശേഷം വാദം തുടരുന്നതിനാല്‍ വിധി ഇന്ന്തന്നെ ഉണ്ടോകുമോ എന്ന കാര്യത്തില്‍ ഇതുവരെ ഉറപ്പായിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!