ഗാന്ധിവധം പുനരാവിഷ്‌ക്കരിച്ച ഹിന്ദുമഹാസഭാ നേതാവ് പൂജാ പാണ്ഡേ അറസ്റ്റില്‍

അലിഗഡ്: ഗാന്ധിവധം പുനരാവിഷ്‌ക്കരിച്ച കേസില്‍ ഹിന്ദുമഹാസഭാ ദേശീയ സെക്രട്ടറി പൂജാ പാണ്ഡേ അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് അശോക്പാണ്ഡെയും അറസ്റ്റിലായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ താപ്പലില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ പൂജ ശകുന്‍ പാണ്ഡേ ഒളിവിലാണ്.

സംഭവത്തില്‍ മൂന്ന് പേര്‍ നേരത്തെ അറസ്റ്റാലായിട്ടുണ്ട്. പൂജ ശകുന്‍ പാണ്ഡെയുടെ നേതൃത്വത്തിലാണ് ഗാന്ധിജിയുടെ കോലത്തിനുനേരെ കൃത്രിമ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തത്.

ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം വിവദമാവുകയായിരുന്നു. തുടര്‍ന്ന് 13 പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

Related Articles