മോഷ്ടിച്ച് സ്‌കൂട്ടറുമായി കൗമാരക്കാരന്‍ പിടിയില്‍

വേങ്ങര:  മോഷ്ടിച്ച സ്‌കൂട്ടറുമായി കൗമാരക്കാരന്‍ കോട്ടക്കല്‍ പറപ്പൂരില്‍വെച്ച് പിടിയിലായി. കഴിഞ്ഞ ദിവസം വേങ്ങരയില്‍ നിന്നും മോഷണം പോയ സ്‌കൂട്ടറാണിത്. വേങ്ങരിയിലെ പത്രഏജന്റായ ചെമ്പന്‍ ശിഹാബുദ്ധീന്റെ സ്‌കൂട്ടറാണിത്.

ചങ്കുവെട്ടി ഭാഗത്തെ ഒരു സ്‌കൂള്‍ പരിസരത്തുനിന്നാണ് വാഹനവും, ഇതു കടത്തിക്കൊണ്ടുവന്ന കൗമാരക്കാരനെയും പോലീസ് കസ്‌ററഡിയിലെടുത്തത്.

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ കുട്ടികള്‍ വ്യാപകമായി ലൈസന്‍സില്ലാതെ ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന ആക്ഷേപം വ്യാപകമായതോടെ പോലീസ് നടത്തിയ പരിശോധനയിലാണ് ഈ സ്‌കൂട്ടര്‍ പിടിയിലാകുന്നത്. സംശയം തോന്നി പോലീസ് വാഹനം പരിശോധിച്ചപ്പോള്‍ നമ്പര്‍ വ്യാജമാണെന്നു വ്യക്തമാകുകയായിരുന്നു.

തുടര്‍ന്നാണ് വേങ്ങരയില്‍ കാണാതെ പോയ വാഹനമാണിതെന്ന് തിരച്ചറിഞ്ഞത്.

Related Articles