വള്ളിക്കുന്നില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി: ഒരാള്‍ക്ക് പരിക്ക്

വള്ളിക്കുന്ന് : അത്താണിക്കലില്‍ നിയന്ത്രണം വിട്ട ബസ് എതിര്‍ വശത്തെ വ്യാപാരസമുച്ചയത്തിലേക്ക്   ഇടിച്ചുകയറി. ബുധനാഴ്ച രാവിലെ 6.45 മണിയോടെയാണ് സംഭവം. അപകടത്തില്‍ ബസ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.
കോട്ടക്കടവില്‍ നിന്നും യൂണിവേഴ്‌സിറ്റി ഭാഗത്തേക്ക് പോകുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. അത്താണിക്കല്‍ ജംഗഷനില്‍ നിന്നും ഇടതുഭാഗത്തേക്ക് തിരിയേണ്ട ബസ്സ് നേരെ എതിര്‍വശത്തെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ബ്രേക്ക് ഉപയോഗിച്ചിടത്ത് വന്ന അപാകതയാണ് അപകടത്തിനിടയാക്കിതെന്ന് പറയപ്പെടുന്നു.

നേരം പുലര്‍ന്നുവരുന്ന സമയമായതിനാല്‍ കടയുടെ പരിസരത്ത് ആളുകള്‍ ഇല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്.

Related Articles