ഖത്തറിന്റെ ഏഷ്യാകപ്പ് വിജയമാഘോഷിക്കാന്‍ നിരക്കിളവ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയസ്

ദോഹ:  ചരിത്രത്തിലാദ്യമായി ഏഷ്യാകപ്പ് ഫുട്‌ബോള്‍
സുവര്‍ണ്ണകിരീടം സ്വന്തമാക്കിയതിന്റെ ആവേശലഹരിയിലാണ് ഖത്തര്‍. ഇപ്പോഴിതാ എഷ്യന്‍കപ്പ് വിജയം ആഘോഷമാക്കാന്‍ നിരക്കളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സും.

ഫെബ്രുവരി 14 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഖത്തര്‍ എയര്‍വേയ്‌സ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റിന്റെ 25% നിരക്കാണ് ഇളവായി നല്‍കുക.

ഓഗസ്റ്റ് 31 വരെ യാത്ര ചെയ്യുന്നവര്‍ക്കായിരുക്കും ഈ ഇളവ്. ഖത്തര്‍ എയര്‍വേയസിന്റെ പ്രിവലേജ് ക്ലബ് അംഗങ്ങള്‍ക്ക് ഇളവ് ഇരട്ടിയാകും.

Related Articles