ശബരിമല മതേതര ക്ഷേത്രം

കൊച്ചി: ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി. വിശ്വാസികള്‍ക്ക് മാത്രമേ ക്ഷേത്രദര്‍ശനം അനുവദിക്കാവൂ എന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ഇന്റലക്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനര്‍ ടി ജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുത് എന്നതായിരുന്നു ടി ജി മോഹന്‍ദാസിന്റെ ആവശ്യം. ടി.ജിയുടെ ഹരജിയില്‍ തന്നെ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ശബരിമലയില്‍ ഏത് ഭക്തന്‍ വന്നാലും സംരക്ഷണം നല്‍കണം. ഇരുമുടിക്കെട്ട് ഇല്ലാതെ ശബരിമലയില്‍ പോകാമെന്നും പതിനെട്ടാം പടി കയറുന്നതിന് മാത്രമാണ് ഇരുമുടിക്കെട്ട് നിര്‍ബന്ധമെന്നും കോടതി പറഞ്ഞു.

Related Articles