Section

malabari-logo-mobile

രാഹുല്‍ ഈശ്വറിനെ തള്ളി നിലപാട് മയപ്പെടുത്തി തന്ത്രി കുടുംബം

HIGHLIGHTS : പത്തനംതിട്ട: താഴ്മണ്‍ തന്ത്രി കുടംബത്തിന് രാഹുല്‍ ഈശ്വറുമായി ബന്ധമില്ലെന്ന പ്രസ്താവന പുറത്തുവന്നതുമുതല്‍ തന്ത്രി കുടംബത്തിന്റേതെന്ന പേരില്‍ നിരവധി ...

പത്തനംതിട്ട: താഴ്മണ്‍ തന്ത്രി കുടംബത്തിന് രാഹുല്‍ ഈശ്വറുമായി ബന്ധമില്ലെന്ന പ്രസ്താവന പുറത്തുവന്നതുമുതല്‍ തന്ത്രി കുടംബത്തിന്റേതെന്ന പേരില്‍ നിരവധി പ്രസ്താവനകളാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് തന്ത്രി കുടംബം ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി വാര്‍ത്താകുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം

sameeksha-malabarinews

രാഹുല്‍ ഈശ്വര്‍ എന്ന വ്യക്തിയെ പരാമര്‍ശിച്ചു കൊണ്ട് താഴ്മണ്‍ കുടുംബത്തിന്റെ ഔദ്യേഗിക കുറിപ്പ് എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന പ്രസ്ഥാവന ശ്രദ്ധയില്‍ പെട്ടു. ഇതാണ് ഇക്കാര്യത്തിലുള്ള ഞങ്ങളുടെ ശരിയായ നിലപാട്.

തന്ത്രി സമൂഹം വിശ്വാസത്തിലും അനുഷ്ഠാനത്തിലും ഉറച്ചുനില്കും വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കുകയല്ല വേണ്ടത്. വിശ്വാസത്തേയും അനുഷ്ഠാനങ്ങളേയും സംരക്ഷിക്കാനുളള ബാധ്യതയില്‍ നിന്നും താഴമണ്‍ കുടുംബവും തന്ത്രിമാരും ഒഴിഞ്ഞു മാറില്ല. രാഹുല്‍ ഈശ്വറിന്റേതായിവരുന്ന വാര്‍ത്തകളും സമീപനങ്ങളും തന്ത്രികുടുംബത്തിന്റെ നിലപാടാണെന്ന ധാരണ പരന്നിട്ടുണ്ട്. വിധിപ്രകാരം രാഹുല്‍ ഈശ്വറിന് ആചാര അനുഷ്ഠാന കാരൃങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടുംബവുമായോ യാതൊരുബന്ധവുമില്ല പിന്‍തുടര്‍ച്ചാവകാശവുമില്ല. അത്തരം അഭിപ്രായങ്ങളോടും നടപടികളോടും ഞങ്ങള്‍ക്ക് യോജിപ്പുമില്ല.

ദേവസ്വം ബോര്‍ഡുമായി നല്ലബന്ധത്തിലാണ് തന്ത്രികുടുംബം ഇതുവരെയും പ്രവര്‍ത്തിച്ചിട്ടുളളത്. തുടര്‍ന്നും അങ്ങനെതന്നെയായിരിക്കും പത്തനംതിട്ടയില്‍ ബഹു.കേരള മുഖ്യമന്ത്രി നടത്തിയ പ്രസംഗം വേദനയുണ്ടാക്കുന്നതാണ് എന്തെങ്കിലും തെറ്റിദ്ധാരണമൂലമാകാം മഖ്യമന്ത്രി ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്ന് ഞങ്ങള്‍ വിചാരികാകുന്നു. സര്‍ക്കാരുമായോ ദേവസ്വം ബോര്‍ഡുമായോ ഒരുതരത്തിലുമുളള വിയോജിപ്പും ഇല്ല. ഭക്തജനങ്ങളുടെ ഐശ്വരൃമാണ് ഞങ്ങളുടെ ലക്ഷൃം സന്നിധാനം സമാധാനത്തിന്റേയും ഭക്തിയുടേയും സ്ഥാനമായി നിലനിര്‍ത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് അവിടെ കളങ്കിതമായ ഒന്നും സംഭവിക്കാന്‍. പാടില്ല അയ്യപ്പ സന്നിധിയുടെ മഹത്വം കാത്തു സൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയും ആണ് വേണ്ടത്

മഹേഷ് മോഹനര്‍
താഴ്മണ്‍ തന്ത്രി കുടുംബം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!