തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവിലയില്‍ വര്‍ധന. വലിയ വര്‍ധനവാണ് റഷ്യ യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4600 രൂപയിലും പവന് 36800 രൂപയിലുമാണ് ഇന്നലെ സ്വര്‍ണം വിപണനം നടന്നത്. രാവിലെ 85 രൂപ ഉയര്‍ന്ന് ഗ്രാമിന് 4685 രൂപ നിരക്കിലും പവന്‍ സ്വര്‍ണത്തിന് 37480 രൂപയിലുമാണ് വില്‍പ്പന നടന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് വിലയില്‍ 680 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. രാവിലെ 11 മണിക്ക് യോഗം ചേര്‍ന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചെന്റസ് അസോസിയേഷന്‍ ആഗോള തലത്തിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്വര്‍ണ്ണ വില വീണ്ടും ഗ്രാമിന് 40 രൂപ കൂടി വര്‍ദ്ധിപ്പിക്കുകയായിരുന്നു. 320 രൂപ കൂടി ഒരു പവന്‍ സ്വര്‍ണ വില വര്‍ധിച്ചു.
ഇപ്പോള്‍ 22 കാരറ്റ് സ്വര്‍ണ്ണത്തിന് സംസ്ഥാനത്ത് ഒരു ഗ്രാമിന് വില 4725 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് ഗ്രാമിന് 125 രൂപയുടെ വര്‍ധനവാണ് സ്വര്‍ണ്ണവിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നലത്തെ അപേക്ഷിച്ച് ഇന്നത്തെ 22 കാരറ്റ് സ്വര്‍ണ്ണവില പവന് ആയിരം രൂപ വര്‍ദ്ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 37800 രൂപയാണ് ഇപ്പോഴത്തെ വില.
യുദ്ധത്തിന്റെ സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണത്തിന് ഇനിയും വില വര്‍ധിക്കുമെന്നാണ് ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറയുന്നത്.




