Section

malabari-logo-mobile

യുക്രൈന്‍ അതിര്‍ത്തികളില്‍ സൈനികാഭ്യാസം തുടരുമെന്ന് വ്യക്തമാക്കി റഷ്യ

HIGHLIGHTS : Russia says military exercises on Ukraine border

മോസ്‌കോ: യുക്രൈന്‍ അതിര്‍ത്തികളില്‍ സൈനികാഭ്യാസം തുടരുമെന്ന് റഷ്യ വ്‌യക്തമാക്കിയതോടെ ആശങ്ക ഇരട്ടിച്ചു. ഏത് നിമിഷവും യുക്രൈനിലേക്ക് റഷ്യന്‍ അധിനിവേശമുണ്ടാകുമെന്ന് നാറ്റോ മുന്നറിയിപ്പു നല്‍കി. 1945-ന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധസന്നാഹമാണ് റഷ്യ ഒരുക്കിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. സംഘര്‍ഷമൊഴിവാക്കാന്‍ അവസാനവട്ട ശ്രമമെന്ന നിലയില്‍ റഷ്യന്‍ പ്രസിഡന്റ് പുടിനുമായി തിരക്കിട്ട ചര്‍ച്ചകളുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും രംഗത്തുണ്ട്.

ഞായറാഴ്ച അവസാനിക്കാനിരുന്ന റഷ്യയും ബെലാറസും ചേര്‍ന്ന് നടത്തിവരുന്ന സൈനികാഭ്യാസം നീട്ടുന്നതായി ബെലാറസ് പ്രതിരോധ മന്ത്രി പറഞ്ഞത് യുക്രൈനുമേല്‍ സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാക്കുന്ന നടപടിയായാണ് പാശ്ചാത്യ രാജ്യങ്ങള്‍ കാണുന്നത്.

sameeksha-malabarinews

ബെലാറസില്‍ റഷ്യക്ക് 30,000-ല്‍ അധികം സൈനികരുണ്ടെന്നും ബെലാറസിന്റെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന യുക്രൈനെ ആക്രമിക്കാനുള്ള അധിനിവേശ സേനയുടെ ഭാഗമായി അവരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും നാറ്റോ പറയുന്നു. എന്നാല്‍ അത്തരമൊരു ഉദ്ദേശം തങ്ങള്‍ക്ക് ഇല്ല എന്നുതന്നെയാണ് റഷ്യ ഇപ്പോഴും പറയുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!