Section

malabari-logo-mobile

തിരൂരില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹം; തിരച്ചില്‍ തുടരുന്നു

HIGHLIGHTS : Rumor has it that a tiger has landed in Tirur; The search continues

മലപ്പുറം: തിരൂര്‍ നഗരസഭയിലെ തുമരക്കാവില്‍ പുലിയിറങ്ങിയെന്ന് അഭ്യൂഹം. രാവിലെ 11.30ന് തുമരക്കാവ് പാടത്തിനടുത്ത പുത്തൂര്‍ മനയ്ക്ക് മുമ്പിലുള്ള റോഡിലൂടെ ഓട്ടോ ഓടിച്ച് വന്ന മുഹമ്മദ് അനീസ് നായയെ കടിച്ചുകൊണ്ട് കാട്ടിലേക്ക് ഓടുന്ന പുലിയെ കണ്ടതായി പറയുന്നു. താനാളൂര്‍ മൂന്നാംമൂലയിലേക്ക് ഓട്ടോയില്‍ പോകുന്നതിനിടെയാണ് പുലിയെ കണ്ടതായി അനീസ് പറയുന്നത്. തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിച്ചു.

തുടര്‍ന്ന് തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ രാമന്‍കുട്ടി പാങ്ങാട്ട്, കൗണ്‍സിലര്‍ പ്രസന്ന പയ്യാപ്പന്ത എന്നിവര്‍ സ്ഥലത്തെത്തി. ടിഡിആര്‍എഫ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് പരിശോധന തുടരുകയാണ്.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!