Section

malabari-logo-mobile

രുദ്രന്‍ വാരിയത്തിന്റെ പുസ്തക പ്രകാശനം

HIGHLIGHTS : The organizing committee announced in a press conference that poet Rudran Wariyam's third poetry collection 'Nilav' will be released on January 26 ...

കവി രുദ്രൻ വാരിയത്തിന്റെ മൂന്നാമത്തെ കവിതാ സമാഹാരമായ ‘നിലാവ് ‘ ജനവരി 26 ന് റിപ്പബ്ലിക് ദിനത്തിൽ സീഡ് ഗ്ലോബൽ സ്കൂളിൽ വെച്ചു പ്രകാശനം ചെയ്യുമെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രശസ്ഥ നോവലിസ്‌റ്റ് പി സുരേന്ദ്രൻ ,  വി കെ ബേബി (മുൻപ്രിൻസിപ്പാൾ എം ഇ എസ്) ക്ക് പുസ്തകം കൈമാറിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിക്കും. തുടർന്ന്മുൻ പി എസ് സി ചെയർമാൻ സക്കീർ സദസ്സിന് കവിയെ പരിജയപ്പെടുത്തും.
പുസ്തകത്തിന് അവതാരിക എഴുതിയ സംസ്ഥാന ലൈബ്രററി കൗൺസിൽ എക്സികുട്ടീവ് അംഗം അജിത് കൊളാടി പുസ്തക പരിജയം നടത്തും. ചടങ്ങ്  പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ: സിന്ധു ഉദ്ഘാടനം ചെയ്യും.

sameeksha-malabarinews

മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത് മുഖ്യ അതിഥി ആയിരിക്കും.കവിയെഉപഹാരം നൽകി ആദരിക്കുന്നത്. അബൂബക്കർ മഠപ്പാട്ട്,സഫാരി ഗ്രൂപ്പ് ചെയർമാൻ ഷുക്കൂർ മന്നിംഗയിൽ, റെഡ് പ്പെപ്പർ ഗ്രൂപ്പ് എംഡി ബിജോഷ് വി.ബി പ്രിൻസിപ്പാൾ സീഡ് ഗ്ലോബൽ സ്കൂൾ
ജില്ലാ പഞ്ചായത്തംഗം എ കെ സുബൈർ, ബ്ലോക്ക് അംഗം നൂറുദ്ദീൻ: മറ്റു സാമൂഹ്യ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ സഫാരി ഗ്രൂപ്പ് ചെയർമാൻ മഠപ്പാട്ട് അബൂബക്കർ. സംഘാടക സമതി ചെയർമാൻ റഹ്മാൻ പോക്കർ . കൺവീനർ എം ടി നജീബ്, ഇസ്മായിൽ വടമുക്ക് , രുദ്രൻ വാരിയത്ത് എന്നിവർ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!