തൃശ്ശൂരില്‍ നിയന്ത്രണംവിട്ട കാര്‍ ആളുകള്‍ക്കിടയിലേക്ക് ഇടിച്ചു കയറി ;ഒരാള്‍ മരിച്ചു

തൃശ്ശൂര്‍ :നിയന്ത്രണംവിട്ട കാര്‍ റോഡരികിലുള്ള ആളുകള്‍ക്കിടയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു .തിരുമംഗലം സ്വദേശി അംബുജാക്ഷന്‍ (55) ആണ് മരിച്ചത് .ഇന്ന് രാവിലെ ആറരയോടെയാണ് ഏങ്ങണ്ടിയൂര്‍ തിരുമംഗലത്ത് ദേശീയപാതയില്‍ അപകടം സംഭവിച്ചത് .തെക്കുഭാഗത്തു നിന്നിരുന്ന കാറാണ് നിയന്ത്രണം വിട്ട് ആളുകള്‍ ഇടയ്ക്ക് പാഞ്ഞു കയറിയത്.

അപകടത്തില്‍ ബാബു, ജോസഫ് എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത് . ഇവെര ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാടാനപ്പള്ളി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Share news
error: Content is protected !!
Scroll to Top