ബിജെപി- എസ്ഡിപി സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

RSS worker killed in cherthala

Share news
 • 4
 •  
 •  
 •  
 •  
 •  
 • 4
 •  
 •  
 •  
 •  
 •  
നന്ദു

ആലപ്പുഴ: ചേര്‍ത്തല വയലാറില്‍ ബിജെപി – എസ്ഡിപിഐ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. വയലാര്‍ തട്ടാംപറമ്പ് സ്വദേശി നന്ദു(22) ആണ് കൊല്ലപ്പെട്ടത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബുധനാഴ്ച രാത്രി എട്ടോടെ വയലാര്‍ നാഗകുളങ്ങര കവലയിലായിരുന്നു സംഭവം. എസ്ഡിപിഐ പ്രചാരണജാഥയ്ക്കിടെ നടന്ന പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഉച്ചയ്ക്ക് ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വൈകീട്ട് എസ്ഡിപിഐ-യും ആര്‍എസ്എസും പ്രകടനം നടത്തി. പോലീസ് കാവലില്‍നടന്ന പ്രകടനങ്ങള്‍ക്കുശേഷം പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് നന്ദുവിന് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ ഏതാനും എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

സംഭവത്തെ തുടര്‍ന്നു ഇന്ന് ആലപ്പുഴ ജില്ലയില്‍ ബിജെപിയും പൈന്ദവസംഘടനകളും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

Share news
 • 4
 •  
 •  
 •  
 •  
 •  
 • 4
 •  
 •  
 •  
 •  
 •