Section

malabari-logo-mobile

നാല് മേഖലകളൊഴിച്ച് ബാക്കി പൊതുമേഖല സ്ഥാപനങ്ങളെല്ലാം സ്വകാര്യവത്കരിക്കും – മോദി

HIGHLIGHTS : Gov. committed to privatisation of PSUs in all sectors barring for strategic sectors - PM Modi

ന്യൂഡല്‍ഹി: തന്ത്രപ്രധാനമായ നാല് മേഖലകളില്‍ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുമ സ്വകാര്യവത്കരിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ധനസമ്പാദനം, ആധുനിക വത്കരണം എന്നീ ലക്ഷ്യങ്ങളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ വത്കരണവുമായി ബന്ധപ്പെട്ട വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പലപൊതുമേഖല സ്ഥാപനങ്ങളും നഷ്ടമുണ്ടാക്കുന്നവയാണ്. പലതിനും പൊതുപണത്തിന്റെ പിന്തുണ ആവശ്യമുണ്ട്. അത് സമ്പദ് വ്യവസ്ഥയ്ക്ക് ഭാരമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

sameeksha-malabarinews

‘സംരാഭങ്ങളെയും ബിസിനസുകളെയും പിന്തുണയ്‌ക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണ്. എന്നാല്‍ സര്‍ക്കാര്‍ സ്വന്തമായി ബിസിനസ് നടത്തേണ്ടതിന്റെ ആവശ്യമില്ല. ബിസിനസ്സില്‍ ഏര്‍പ്പെടുന്നതല്ല സര്‍ക്കാറിന്റെ ജോലി. പൊതുമേഖല സഥാപനങ്ങള്‍ സ്ഥാപിതമായതിന് മറ്റൊരു സമയമുണ്ടായിരുന്നു. ആവശ്യങ്ങളും വ്യത്.സ്തമായിരുന്നു. 50-60 വര്‍ശം മുമ്പ് മികച്ചതായിരുന്ന ഒരു നയം ഇപ്പോള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്. പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമ്പോള്‍ പൊതുജനങ്ങളുടെ പണം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം’ പ്രധാമന്ത്രി പറഞ്ഞു. ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങളാണ് നിര്‍ത്തേണ്ടതെന്ന് തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!