
വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ പ്രകാശം ചൊരി യാന്‍ 15 മിനി മാസ്റ്റ് വിളക്കുകള്‍ കൂടി മിഴി തുറന്നു. പ്രകാശപൂരിതം വള്ളിക്കുന്ന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എം.എല്‍.എ-യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ലൈറ്റുകള്‍ സ്ഥാപിച്ചത്. പരുത്തിക്കാട്,
മുണ്ടിയന്‍ക്കാവ് പറമ്പ്,
ശോഭന ജഗ്ഷന്‍,
പാറക്കണ്ണി,
എല്‍.പി സ്റ്റോപ് ,
ആനയറങ്ങാടി,
കച്ചേരിക്കുന്ന്,
ആനങ്ങാടി ബീച്ച് ,
ബാഫഖി നഗര്‍ ,
ഉഷ നഴ്‌സറി,
ബാങ്ക് പടി ,
അരിയല്ലൂര്‍ ജംഗ്ഷന്‍ ,
അരിയല്ലൂര്‍ വളവ്
കൊടക്കാട് പടിഞ്ഞാറെ പള്ളി,
മണ്ണട്ടാം പാറ – എന്നിവിടങ്ങളില്‍ സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓണ് കര്‍മ്മം പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ വിനോദ് കുമാര്‍, കെ. വി. അജയ്ലാല്‍, കെ. ആസിഫ് മഹ്സൂദ് തുടങ്ങിവര്‍ സംസാരിച്ചു.



