പാലക്കാട് വെട്ടേറ്റ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയ്ക്കാണ് ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാനസന് വെട്ടേറ്റത്.
ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാലക്കാട് മേലാമുറിയില്‍ വെച്ചാണ് സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്നലെ ഉച്ചക്ക് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. രണ്ട് കാറുകളിലെത്തിയ അക്രമിസംഘം കാര്‍ കൊണ്ട് ഇടിച്ചിട്ട ശേഷം ആക്രമിക്കുകയായിരുന്നു.
പാലക്കാട് വന്‍ പോലീസ് സാനിധ്യം നിലനില്‍ക്കെയാണ് ഇന്നും അക്രമസംഭവമുണ്ടായിരിക്കുന്നത്.




