വളപട്ടണത്ത് വീട്ടില്‍നിന്ന് ഒരുകോടി രൂപയും 300 പവനും കവര്‍ന്നു

കണ്ണൂര്‍ : വളപട്ടണത്ത് മന്ന കെഎസ്ഇ ബി ഓഫീസിന് സമീപം വീടിന്റെ ജനല്‍ തകര്‍ത്ത് വന്‍ കവര്‍ച്ച. ഒരുകോടി രൂപയും 300 പവന്‍ സ്വര്‍ണാഭരണവും കവര്‍ന്നതാ യി വീട്ടുകാര്‍ വളപട്ടണം പൊലി സില്‍ പരാതി നല്‍കി. അരി മൊത്തവ്യാപാരിയായ അഷ്‌റഫ് ട്രേഡേഴ്സ് ഉടമ കെ പി അഷ്‌റഫിന്റെ ‘കോറല്‍’ വീട്ടി ലാണ് കവര്‍ച്ച.

19ന് വീടുപൂട്ടി മധുരയില്‍ കല്യാണത്തിനു പോയ അഷ്‌റഫും കുടുംബവും ഞായര്‍ രാത്രി 10ന് വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് കവര്‍ ച്ച നടന്നതായി അറിഞ്ഞത്. അടുക്കളവശത്തെ ജനലിന്റെ ഇരുമ്പഴി മുറിച്ച് മാറ്റിയാണ് മോ ഷ്ടാക്കള്‍ അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച ലോക്കറിന്റെ താ ക്കോല്‍ കൈക്കലാക്കിയായിരു ന്നു കവര്‍ച്ച. വളപട്ടണം ഇന്‍ സ്‌പെക്ടര്‍ ടി പി സുമേഷിന്റെ നേതൃത്വത്തില്‍ പൊലീസ് പരി ശോധന നടത്തി. സിസിടിവി ദൃശ്യങ്ങളില്‍ കവര്‍ച്ചാസംഘ ത്തില്‍ മൂന്നുപേരുള്ളതായി വ്യ ക്തമായിട്ടുണ്ട്. ദൃശ്യങ്ങള്‍ പതി യാതിരിക്കാന്‍ ക്യാമറ താഴ്ത്തി വച്ചതായി പൊലീസ് പറഞ്ഞു.

പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങ ളും മന്ന, പുതിയതെരു, വളപട്ടണം ഭാഗത്തുനിന്നുമുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധി ച്ചുവരികയാണ്. തിങ്കള്‍ രാവിലെ ഡോഗ് സ്‌ക്വാഡും വിരലടയാള വി ദഗ്ധരും പരിശോധന നടത്തും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top