സിമന്റ് ലോറി പുഴക്കരയിലേക്ക് മറിഞ്ഞു:ഡ്രൈവര്‍ക്ക് പരിക്ക്

HIGHLIGHTS : Cement lorry overturns into riverbank: Driver injured

കോഴിക്കോട്: സിമന്റ് ലോറി പുഴക്കരയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്ന് പുര്‍ച്ചെ മൂന്ന് മണിയോടെ കൊയിലാണ്ടി കണയങ്കോട് പുഴക്കരയിലേക്കാണ് സിമന്റ് ലോറി മറിഞ്ഞത്.

താമരശ്ശേരി ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു ലോറി. കുട്ടോത്ത് ഭാഗത്ത് എത്തിയപ്പോഴാണ് ലോറി ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞത്. ഇടിയെതുടര്‍ന്ന് സമീപത്തെ ഒരു തെങ്ങ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് വീണു.

sameeksha-malabarinews

ലോറി അപകടത്തില്‍പ്പെട്ടത് കണ്ട അതുവഴിപോലുകയായിരുന്ന ടൂറിസ്റ്റ് വാഹനത്തിലെ ആളുകളാണ് ഡ്രൈവറെ ആശുപത്രിയില്‍ എത്തിച്ചത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!