
കൊല്ലം: കൊല്ലത്ത് കിണറ്റില്‍ വീണ് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊല്ലം കല്ലുവാതുക്കലില്‍ ഇന്നലെ വൈകിട്ടോടെയാണ് ദാരുണമായ സംഭവം. കല്ലുവാതുക്കല്‍സ്വദേശി വിഷ്ണു, മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാല്‍ എന്നിവരാണ് മരിച്ചത്.
കിണറ്റില്‍ അകപ്പെട്ട വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനിടെ കയര്‍ പൊട്ടി രണ്ട് പേരും താഴേക്ക് വീഴുകയായിരുന്നു. വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനായാണ് ഹരിലാല്‍ കിണറ്റിലിറങ്ങിയത്. ഇരുവരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹം കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



