
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ പുകഴ്ത്തി നടന്‍ രജനികാന്ത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് സ്റ്റാലിനെന്നും പഴയ -പുതിയ എതിരാളികള്‍ക്ക് വെല്ലുവിളിയെന്നും പരാമര്‍ശം. ”വരൂ, 2026ല്‍ കാണാം” എന്ന് ചിരിച്ചുകൊണ്ടു പറയുന്ന ആളാണ് സ്റ്റാലിന്‍. തന്റെ പ്രിയ സുഹൃത്താണ് സ്റ്റാലിന്‍ എന്നും രജനീകാന്ത്. ഇളയരാജയെ ആദരിക്കുന്ന ചടങ്ങില്‍ ആണ് പരാമര്‍ശം.
വിജയ് യുടെ തമിഴ്‌നാട് പര്യടനം തുടങ്ങിയ ദിവസം ആണ് രജനീകാന്തിന്റെ പ്രതികരണം. 3 ആഴ്ച്ച മുന്‍പാണ് തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനം വിജയ് നടത്തിയത്. ഡിഎംകെയും ബിജെപിയും രാഷ്ട്രീയ എതിരാളികളാണെന്നും ഒരിക്കലും ഇവരുമായി സഖ്യത്തിനില്ലെന്നും വിജയ് സമ്മേളനത്തില്‍ പറഞ്ഞു. മധുരയില്‍ വെച്ചാണ് വിജയുടെ പാര്‍ട്ടിയായ ടിവികെ രണ്ടാം സംസ്ഥാന സമ്മേളനം നടന്നത്.
പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ എംജിആറിനെ പരാമര്‍ശിച്ചു. സിംഹം പുറത്തിറങ്ങുന്നത് വേട്ടയ്ക്കാണ്. കുറുക്കന്മാര്‍ പലതും കാണും, പക്ഷേ സിംഹം ഒന്നു മാത്രം; അവനാണ് രാജാവ്. ടിവികെ ആര്‍ക്കും തടയാനാകാത്ത ശക്തിയാണ്. 234 സീറ്റിലും ഞാനായിരിക്കും സ്ഥാനാര്‍ത്ഥി. മത്സരം ഡിഎംകയും ടിവികെയും തമ്മിലായിരിക്കുമെന്നും വിജയ് പറഞ്ഞിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



