
തിരൂർ : ബിപി അങ്ങാടിയിലെ വിവിധ വീടുകളിൽ നിന്ന് ആഭരണവും പണവും മോഷണംപോയി. ബുധൻ പുലർച്ചെയാണ് മോഷണംനടന്നത്. കാരയിൽ നമ്പംകുന്നത്ത് ഉസ്മാൻ, ചെറിയേരി പിടിയേക്കൽ സഹിർ, മനാഫ് എന്നിവരുടെ വീടുകളിലാണ് മോഷണം. ഉസ്മാന്റെ വീട്ടിൽ നിന്നാണ് 7 പവൻ സ്വർണം കവർന്നത്. മൊബൈൽ ഫോണും എടിഎം കാർഡും നഷ്ടപ്പെട്ടു.
സഹിർ, മനാഫ് എന്നിവരുടെ വീടുകളിൽനിന്ന് പണം കവർന്നു.
വീട്ടുകാർ ബിപി അങ്ങാടി വലിയ നേർച്ച സമാപനം കാണാൻ പോയ സമയത്താണ് മോഷണം നടന്നത്. വീടിൻ്റെ മുൻവാതിൽ കുത്തിത്തുറന്നാണ് മോഷണം. റിട്ടയേഡ് പൊലിസ് ഉദ്യോഗസ്ഥൻ സതീഷ് കുമാറിന്റെ വീട്ടിലും മോഷണശ്രമമുണ്ടായി.
തിരൂർ എസ്‌എച്ച്ഒ പി വിഷ്ണുവി ൻ്റെ നേതൃത്വത്തിൽ പൊലീസും മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും എത്തി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



