ഊട്ടിയിൽ മിനി ബസ് മറിഞ്ഞ് 35 പേർക്ക് പരിക്ക്

ഗൂഡല്ലൂർ : ഊട്ടിക്ക് സമീപം മണിയാടിയിൽ സ്വകാര്യ ബസ് 50 അടി താഴ്ചയിലുള്ള കൃഷിസ്ഥലത്തേക്ക് മറിഞ്ഞ് 35 പേർക്ക് പരിക്ക്. ബുധൻ പകൽ രണ്ടോടെയാണ് നാടിനെ നടുക്കിയ അപകടം. പരിക്കേറ്റവരെ ഊട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുപേരുടെ പരിക്ക് ഗുരുതരമാണ്.

ഊട്ടിയിൽ നിന്നും തങ്കാടേക്ക് പോയ ബസാണ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് റോഡരികിലെ ഇരുമ്പ് ബാരിക്കേഡുകൾ തകർത്ത് വയലിലേക്ക് തലകീഴായി മറിയുകയായിരുന്നു. ബസ് പുർണമായും മണ്ണിൽ താഴ്ന്ന നിലയിലാണ്.

അപകടത്തിൽ ബസ് പൂർണമായും തകർന്നു. പ്രദേശ വാസികളും പൊലീസും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകട കാരണം പൊലീസ് പരിശോധിക്കുകയാണ്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top