Section

malabari-logo-mobile

15 കോടി വിലവരുന്ന റെഡ്‌മി മൊബൈല്‍ ഫോണുകള്‍ കണ്ടൈനര്‍ തടഞ്ഞ്‌ കവര്‍ച്ച നടത്തി

HIGHLIGHTS : ചെന്നൈ:  15 കോടി രൂപയോളം വിലവരുന്ന മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച നടത്തി. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിക്ക്‌ സമീപത്ത്‌ വെച്ചാണ്‌ നാടിനെ ഞെട്ടിച്ച കവര്‍ച്ച ന...

ചെന്നൈ:  15 കോടി രൂപയോളം വിലവരുന്ന മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച നടത്തി. തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരിക്ക്‌ സമീപത്ത്‌ വെച്ചാണ്‌ നാടിനെ ഞെട്ടിച്ച കവര്‍ച്ച നടന്നത്‌. ചെന്നൈയില്‍ നിന്നും മുംബൈയിലേക്ക്‌ ഫോണുമായി പോകുകയായിരുന്ന കണ്ടൈനര്‍ ലോറിയാണ്‌ തടഞ്ഞ്‌ നിര്‍ത്തി കവര്‍ച്ച നടത്തിയത്‌. 14,500 ഷവോമി റെഡ്‌മി ഫോണുകളാണ്‌ കവര്‍ച്ച ചെയ്യപ്പെട്ടത്‌.

ചെന്നൈ-ബംഗളൂരു ദേശീയ പാതയില്‍ വെച്ച്‌ ഇന്ന്‌ പുലര്‍ച്ചെ രണ്ട്‌ മണിയോടെയാണ്‌ സംഭവം. സൂളഗിരിക്കും കൃഷ്‌ണഗിരിക്കും ഇടയില്‍ വെച്ച്‌ ഒരു സംഘം ഒരു കാര്‍ ഉപയോഗിച്ച്‌ ലോറി തടയുകയായിരുന്നു. തുടര്‍ന്ന ട്രക്കിലുണ്ടായിരുന്ന ഡ്രൈവര്‍മാരെ മര്‍ദ്ധിച്ച്‌ ട്രക്ക്‌ തട്ടിയെടുത്താണ്‌ കൊള്ള നടത്തിയത്‌.
ഫോണുകള്‍ മുഴുവന്‍ മറ്റൊരു ട്രക്കിലേക്ക്‌ കയറ്റിയ ശേഷം ഈ ട്രക്ക്‌ ഉപേക്ഷിച്ച്‌ സംഘം കടന്നു കളയുകയായിരുന്നു.
സംഭവത്തെ കുറിച്ച്‌ ഹൊസൂര്‍ ഡിവൈഎസ്‌പി മുരളിയുടെ നേതൃത്വത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!