കോട്ടക്കലില്‍ കട കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

കോട്ടക്കല്‍ : കോട്ടക്കല്‍ ചങ്കുവെട്ടിയില്‍ കട കത്തി നശിച്ചു. ഇപിം ഡെക്കോര്‍ ആന്റ്‌ ഇന്റീരിയര്‍ എന്ന്‌ സ്ഥാപനമാണ്‌ കഴിഞ്ഞ ദിവസം രാത്രിയില്‍ കത്തി നശിച്ചത്‌.

ഷോര്‍ട്ട്‌ സര്‍ക്ക്യൂട്ട്‌ മൂലമാണ്‌ തീപ്പെടുത്തമെന്നാണ്‌ സൂചന. ആളപായമുണ്ടായിട്ടില്ല. അലൂമിനിയം ലേബര്‍ കോണ്‍ട്രാക്ട്‌ അസോസിയേഷന്‍ മലപ്പുറം ജില്ലാ ട്രഷറര്‍ മധു ആദ്യശ്ശേരിയുടെതാണ്‌ സ്ഥാപനം.

കടയില്‍ സൂക്ഷിച്ചിരുന്ന മെറ്റീരിയിലുകള്‍, ഡിസ്‌പ്ലേകള്‍, വിലപ്പെട്ട രേഖകള്‍ എന്നിവയും കത്തി നശിച്ചിട്ടുണ്ട്‌്‌. ഏകദേശം രണ്ട്‌ ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Share news
error: Content is protected !!
Scroll to Top