രാമനാട്ടുകര മേല്‍പ്പാലത്തില്‍ കാര്‍ ഇടിച്ച്‌ ബൈക്ക്‌ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചു

രാമനാട്ടുകര:  ദേശീയ പാതയിലെ രാമനാട്ടുകര ബൈപ്പാസ്‌ മേല്‍പ്പാലത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. രാമനാട്ടുകര  തോട്ടുങ്ങൽ മങ്ങാട്ടയിൽ കുനിയിൽ തെക്കേതൊടി മുസ്തഫയുടെ മകൻ ഷാഹ്സാദ് (16) ആണ് മരിച്ചത് .  ബുധനാഴ്ച വൈകീട്ട് 3.30നാണ് അപകടം

ഷഹ്‌സാദ്‌ പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ തലയിലെ തൊപ്പി തെറിച്ച്‌ റോഡില്‍ വീഴുകയായിരുന്നു. ഇത്‌ എടുക്കാനള്ള ശ്രമത്തിനിടയില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നെന്ന്‌ ദൃഢ്‌സാക്ഷികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഷഹ്നാദ്‌ പാലത്തില്‍ നിന്നും താഴേക്ക്‌ തെറിച്ച്‌ വീഴുകയായിരുന്നു. തുടര്‍ന്ന്‌ ഗുരതരമായി പരിക്കേറ്റ ഷഹ്‌സാദിനെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല

മാതാവ്‌ ഷഹനാസ്‌, സഹോദരങ്ങള്‍ ഷഹബാസ്‌, ഈമാന്‍, ഖബറടക്കം വ്യാഴാഴ്‌ച ഉച്ചക്ക്‌ ഒരു മണിക്ക്‌ ചെമ്മലില്‍ പള്ളിയില്‍ വെച്ച്‌ നടക്കും

Share news
error: Content is protected !!
Scroll to Top