Section

malabari-logo-mobile

അധ്യാപിക കാറിനുള്ളില്‍ മരിച്ച നിലയില്‍

HIGHLIGHTS : കോഴിക്കോട്‌:  ആളൊഴിഞ്ഞ പ്രദേശത്ത്‌ നിര്‍ത്തിയിട്ട കാറിനുള്ളില്‍ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി. മരഞ്ചോട്ടി പ്ലാത്തോട്ടത്തില്‍ മാത്യുവിന്റെ മക...

കോഴിക്കോട്‌:  ആളൊഴിഞ്ഞ പ്രദേശത്ത്‌ നിര്‍ത്തിയിട്ട കാറിനുള്ളില്‍ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി. മരഞ്ചോട്ടി പ്ലാത്തോട്ടത്തില്‍ മാത്യുവിന്റെ മകള്‍ ദീപ്‌തി (38)യെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.
മരഞ്ചാട്ടി തോട്ടുമുക്കം റോഡില്‍ കാരശ്ശേരി പഞ്ചായത്തിലെ ചൂണ്ടംപൊയില്‍ എന്ന്‌ സ്ഥലത്ത്‌ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിലാണ്‌ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത്‌. കാറിന്റെ ഡ്രൈവിങ്ങ്‌ സീറ്റില്‍ സീറ്റ്‌ ബെല്‍റ്റ്‌ ഇട്ട നിലയിലായിലായിരുന്നു മൃതദേഹം. ബുധനാഴ്‌ച വൈകീട്ട്‌ നാലുമണിയോടെയാണ്‌ മൃതദേഹം കണ്ടെത്തിയത്‌. കാര്‍ അടച്ചിട്ട നിലയിലായിരുന്നു.

കാറില്‍ നിന്നും പുക ഉയരുന്നത്‌ കണ്ട്‌ സംശയം തോന്നിയ നാട്ടുകാരാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ പൊള്ളലേറ്റ്‌ പാടുകള്‍ കണ്ടു. കാറിന്റെ ചില ഭാഗങ്ങളും കത്തിയിട്ടുണ്ട്‌.

sameeksha-malabarinews

മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകായണ്‌.

മരഞ്ഞോട്ടി സെന്റ്‌ മേരീസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ അധ്യാപികയാണ്‌ ദീപ്‌തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!