
കളമശേരി : സ്ഥാപന നടത്തിപ്പുകാരിയുടെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് ജ്വല്ലറിയിൽ പ്രദർശിപ്പിച്ചിരുന്ന മാലകളുമായി കടന്ന യുവാക്കളെ പിടികൂടി. ഇടപ്പള്ളി ടോളിലെ സാറാ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ തിങ്കൾ പകൽ ഒന്നോടെയാണ് കവർച്ചാശ്രമം നടന്നത്.
യുവതിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ദേശീയപാതയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടുകിടന്ന കവർച്ചക്കാരെ കൈയോടെ പിടികൂടുകയായിരുന്നു. മോഷ്ടിച്ചതാകട്ടെ കടയിൽ പ്രദർശനത്തിനുവെച്ച 8000 രൂപ മാത്രം വിലവരുന്ന മാലകളും.
പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ പുത്തൻകുരിശ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് ഇവർ എത്തിയതെന്ന് കണ്ടെത്തി. ഇതുസംബന്ധിച്ച് പുത്തൻകുരിശ് സ്റ്റേഷനിൽ കേസുണ്ട്. പ്രതികളായ, ഇടപ്പള്ളി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം എടക്കര ആനമഠത്തിൽ തോമസ് (30), സഹോദരൻ മാത്യു (27) എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന്, മാലപൊട്ടിക്കൽ കേസുകളിലും ഇരുവരും പ്രതികളാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




