
കരിപ്പൂർ : വിൽപ്പനക്കായി സൂക്ഷിച്ച 40.59 ഗ്രാം എംഡിഎംഎയുമായി അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ നാലുപേർ കരിപ്പൂർ പൊലീസിന്റെ പിടിയിൽ. കരിപ്പൂർ കുമ്മിണിപറമ്പ് സാദത്ത് മൻസിൽ മുഹമ്മദ് കബീർ (58), വേങ്ങര ചുള്ളിപ്പറമ്പ് പറങ്ങോടത്ത് വിട് അർഷാദ് അലി (41), പന്തീരാങ്കാവ് പന്നിയൂർകുളം ഷമീർ മൻസിൽ കളത്തിൽ നിസാർ റഹ്മാൻ (40), എറണാകുളം ഇല്ലത്ത് നഗർ പള്ളുരുത്തി പുത്തൻവീട്ടിൽ പി ടി സാദത്ത് (37) എന്നിവരാണ് പിടിയിലായത്.
മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് വൻതോതിൽ രാസലഹരി വിൽക്കുന്ന സംഘത്തിലെ പ്രധാനികളാണിവർ. മലപ്പുറം ഡാൻസാഫ് ടീമും കരിപ്പൂർ പൊലിസ് ഇൻസ്പെക്ടർ എം അബ്ബാസ് അലിയുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് വ്യാഴം രാവിലെ കരിപ്പൂർ എയർ പോർട്ട് പരിസരത്തുനിന്നാണ് ഇവരെ പിടികൂടിയത്.
മുഖ്യപ്രതി കബീറിന്റെ്റെ വീടിനോ ട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ കെട്ടിടത്തിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. അർഷാദ് അലി കഴിഞ്ഞയാഴ്ച വേങ്ങര പൊലീസ് മൂന്ന് ഗ്രാം എംഡിഎംഎ പിടികൂ ടിയ കേസിൽ ഓടിരക്ഷപ്പെട്ടയാളാണ്. ഒളിവിൽ കഴിഞ്ഞുവരവേയാണ് വീണ്ടും ലഹരിക്കേസിൽ ഉൾപ്പെട്ടത്. പിടിയിലായ നിസാർഹ്മാൻ അടിപിടിക്കേസിൽ പ്രതിയാണ്. സാദത്ത് മുമ്പ് സ്വർണക്കടത്ത് കേസിൽപ്പെട്ട് ജയിലിലായിരുന്നു. പ്രതികൾക്ക് ലഹരി എത്തിച്ചുനൽകുന്നവരെ കുറിച്ചും ലഹരി കച്ചവടത്തിന് സാമ്പത്തിക സഹായം നൽകിയവരെ കുറിച്ച പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ അന്വേഷിച്ചുവരികയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




