
തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ വാഹനങ്ങൾ തിരിച്ചറിയുന്നതിനായി പ്രത്യേക രജിസ്‌ട്രേഷൻ സീരീസും സർക്കാർ അവതരിപ്പിക്കുന്നു. കെ.എൽ 90 (KL 90) എന്ന നമ്പറിലായിരിക്കും ഇനി സർക്കാർ വണ്ടികൾ അറിയപ്പെടുക. സർക്കാർ, കേന്ദ്രസർക്കാർ, പൊതുമേഖലാ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവയുടെ വാഹനങ്ങൾ ഇനി കെ എൽ 90 എന്ന രജിസ്ട്രേഷനിലേക്ക്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ സെൻട്രൽ ഗവൺമെന്റ് വാഹനങ്ങൾക്ക് ‘A’ എന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ‘C’ എന്നും പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ‘D’ എന്നും ഉപവിഭാഗങ്ങൾ നൽകി നമ്പറുകൾ ക്രമീകരിക്കും.
ഇത് സംബന്ധിച്ച് മോട്ടോർവാഹന ചട്ടത്തിൽ വരുത്തേണ്ട മാറ്റത്തിന്റെ കരട് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




