ഹൈലൈറ്റ് മാളിന് സമീപം ഫ്ലാറ്റിൽ കവർച്ച: പ്രതികൾ പിടിയിൽ

പന്തീരാങ്കാവ് : പാലാഴി ഹൈലൈറ്റ് മാളിന് അടുത്തുള്ള സരോജ് റെസിഡൻസിയിൽ താമസക്കാരനെ മർദിച്ച് കവർച്ച നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. അധ്യാപകനായ മുഹമ്മദ് മുഷ്ഫിക്ക് താമസിക്കുന്ന ഫ്ലാറ്റിൽ കവർച്ച നടത്തിയ കേസിലെ പ്രതികളായ പാറമ്മൽ സ്വദേശി മുഹമ്മദ് ജാസിർ (22), പള്ളിതാഴം സ്വദേശി മുഹമ്മദ് നിഹാൽ (22), കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് സുറകാത്ത് (24) എന്നിവരെ ഫറോക്ക് അസിസ്റ്റന്റ് കമീഷണർ എ എം സിദ്ധിഖിൻ്റെ നേതൃത്വത്തിൽ ഉള്ള ക്രൈം ക്വാഡും പന്തീരാങ്കാവ് ഇൻസ് പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടിയത്.

ഡിസംബർ 31 ന് രാ ത്രിയാണ് സംഭവം. പ്രതികൾ സരോജ് റെസിഡൻസിയിൽ 108 നമ്പർ ഫ്ലാറ്റിൽ എത്തി ഡോർ ചവിട്ടിത്തുറന്ന് ബ്ലൂടൂത്ത് സ്പീക്കറുമായി വന്ന് ഉച്ചത്തിൽ പാട്ടുവച്ചു പ്രതികൾ മൂന്നുപേരും ചേർന്ന് അധ്യാപകനെ അടിച്ചുപരിക്കേൽ പ്പിക്കുകയും 10000രൂപ, ലാപ്ടോപ്, മൊബൈൽ ഫോൺ, ഇൻഡക്ഷൻ കുക്കർ എന്നിവ കവരുകയും ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top