റെയിൽവേ സ്‌റ്റേഷൻ പരിസരത്തുനിന്ന് നാലുകിലോ കഞ്ചാവ് കണ്ടെടുത്തു

കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ പരിസരത്തെ ഓവർബ്രിഡ്‌ജിന് താഴെയുള്ള ഇലക്ട്രിക് പോസ്റ്റിന് സമീപത്തുനിന്ന് നാലുകിലോയിലേറെ കഞ്ചാവ് പിടികൂടി. കോഴിക്കോട് റെയിൽവേ പൊലീസ് ഫോഴ്സ് ഒന്നിച്ച് വ്യാഴാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുവച്ച് നടത്തിയ സംയുക്തപരിശോധനയിലാണ് 2, 3 പ്ലാറ്റ്ഫോമുകളുടെ തെക്കുവശത്തുള്ള ഫുട് ഓവർബ്രിഡ്ഡിനുതാഴെയുള്ള ഇലക്ട്രിക് പോസ്റ്റിനുസമീപം ആളില്ലാത്ത നിലയിൽ 4.025 കിലോ കഞ്ചാവ് കോഴിക്കോട് റേഞ്ചിന്റെ ചുമതലയുള്ള എക്സൈസ് ഇൻസ്പെക്ടർ ടി കെ നി ഷിൽ കുമാറും പാർടിയും ചേർന്ന്
കണ്ടെടുത്തത്.

പ്രിവൻ്റീവ് ഓഫീസർ ആർ എൻ സുശാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ വി അഖിൽ, അഭി സുരേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഹിതിൻ എസ് ദാസ്, ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾമാരായ എം ബൈജു, അബ്ദുൽ സത്താർ, ടി വിജേഷ്, എഎസ്ഐമാരായ ജി എസ് അശോക് കുമാർ, എൻ ദിലീപ് കുമാർ, സബ് ഇൻസ്പെ ക്ടർ എം പി ഷിനോജ് കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top