ഹൈപ്പര്‍ മാര്‍ക്കറ്റിലെ കവര്‍ച്ച; പ്രതി പിടിയില്‍

മാനന്തവാടി: നാലാംമൈലിലെ ഫാമിലി ഹൈപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് രണ്ടര ലക്ഷത്തോളം രൂപ കവര്‍ന്ന കേസിലെ പ്രതിയെ മാനന്തവാടി പൊലീസ് പിടികൂടി. കണ്ണൂര്‍ പുലിക്കുരുമ്പ കുടിയാന്മല നെടുമലയില്‍ വീട്ടില്‍ സന്തോഷി(45, തുരപ്പന്‍ സന്തോഷ്)നെയാണ് പിടികൂടിയത്.

ഏപ്രില്‍ 27നാണ് കേസിനാസ്പദമായ സംഭവം. വയനാട്, കണ്ണൂര്‍ ജില്ലകളിലായി 18ഓളം കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. രണ്ടുതവണ കാപ്പ ചുമത്തിയിട്ടു ണ്ട്. ഏപ്രില്‍ 11ന് ജയിലില്‍ നി ന്നിറങ്ങിയ സന്തോഷ് കണ്ണൂര്‍ പയ്യാവൂരിലെ സൂപ്പര്‍മാര്‍ക്കറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ ശേഷമാണ് വയനാട്ടിലേക്കെത്തിയത്.

മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) ഇയാളെ റിമാന്‍ഡ് ചെയ്തു. മാനന്തവാടി ഡിവൈ എസ്പി വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും മാനന്തവാടി സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ ടി എ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

മാനന്തവാടി എസ്‌ഐ പി ഡി റോയിച്ചന്‍, പ്രൊബേഷണല്‍ എസ്‌ഐ എ ആര്‍ രാംലാല്‍, എഎസ്‌ഐമാരായ ബിജു വര്‍ഗീസ്, എം കെ സനല്‍, കെ എന്‍ സുനില്‍കുമാര്‍, രാലാല്‍, സിസി പിഒ പി ടി സരിത്ത്, സിപിഒ കെ അബ്ദുള്‍ വാജിദ്, ശ്രീജേഷ്, ജാസിം ഫൈസല്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top