മാലപൊട്ടിച്ച കേസിലെ പ്രതി പിടിയില്‍

ബത്തേരി: യുവതിയെ ചവിട്ടിവീഴ്ത്തി സ്വര്‍ണമാല പൊട്ടിച്ച കേസിലെ പ്രതി പിടിയില്‍. ബത്തേരി ഫയര്‍ലാന്‍ഡ് കോളനി അഞ്ജലി വീട്ടില്‍ അന്‍ഷാദി(24)നെയാണ് ബത്തേരി പൊലീസ് പിടികൂടിയത്.

ഏപ്രില്‍ 30ന് രാത്രി ഏഴിനാണ് സംഭവം. പഴയ അപ്പുകുട്ടന്‍ മെമ്മോറിയല്‍ ഹോസ്പിറ്റലിന് സമീപം ചുങ്കം മാര്‍ക്കറ്റ് റോഡില്‍വച്ചാണ് ആറ് ഗ്രാം സ്വര്‍ണ മാലയും 0.5 ഗ്രാം വരുന്ന സ്വര്‍ണ ലോക്കറ്റും കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാ യത്.

കവര്‍ന്ന സ്വര്‍ണം വിറ്റ കടയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഒ കെ രാംദാസ്, എസ് സിപിഒ ടി ആര്‍ രജീഷ്, സിപിഒമാരായ പി ബി അജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top