
പൊന്നാനി: പൊന്നാനിയില്‍ ലഹരിക്കടത്ത് തടയാന്‍ ശ്രമിച്ച എസ്‌ഐയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കാപ്പ പ്രകാരം അറസ്റ്റില്‍. വെളിയംകോട് എസ്‌ഐ പടിയില്‍ താമസിക്കുന്ന കൊളത്തേരി സാദിഖാണ് (30) അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബറില്‍ പ്രതി ബംഗളൂരുവില്‍നിന്ന് മയക്കുമരുന്നുമായി വരുന്നെന്ന വിവരത്തെ തുടര്‍ന്ന് കാര്‍ തടഞ്ഞ് പരിശോധിക്കാന്‍ ശ്രമിച്ച പൊന്നാനി എസ്‌ഐയെ വാഹനമിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
പൊന്നാനി എസ്‌ഐ യാസിര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നാസര്‍, അഭിലാഷ്, പ്രശാന്ത് കു മാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ മാരായ മഹേഷ് മോഹന്‍, കൃപേഷ്, ശ്രീരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘം വെളിയംകോടുനിന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
അടിപിടി, പി ടിച്ചുപറി, വധശ്രമം ഉള്‍പ്പെ ടെ നിരവധി കേസുകളില്‍ പ്രതിയായാണ് സാദിഖ്. ഒരു മാസംമുമ്പാണ് തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പു റത്തിറങ്ങിയത്. ജില്ലയില്‍ ലഹരി അക്രമ കേസുകളില്‍ ഉള്‍പ്പെട്ട സ്ഥിരം കുറ്റവാളിക ള്‍ക്കെതിരെ ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് കലക്ടര്‍ കാപ്പ ചുമത്തി ഉത്തരവിറക്കിയത്. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആറ് മാസത്തേക്ക് കരുതല്‍ തടങ്കലിലാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




