കോഴിക്കോട്ട് തോക്ക് ചൂണ്ടി സ്വര്‍ണ്ണ കവര്‍ച്ച

കോഴിക്കോട് : തോക്കു ചൂണ്ടി സ്വര്‍ണ്ണ കടയില്‍ വന്‍ കവര്‍ച്ച. 40 പവനോളം സ്വര്‍ണ്ണം കവര്‍ന്നതായി പ്രാഥമിക വിവരം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോഴിക്കോട് : തോക്കു ചൂണ്ടി സ്വര്‍ണ്ണ കടയില്‍ വന്‍ കവര്‍ച്ച. 40 പവനോളം സ്വര്‍ണ്ണം കവര്‍ന്നതായി പ്രാഥമിക വിവരം.

കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ശാദി ഗോള്‍ഡിലാണ് നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. ശനിയാഴ്ച രാത്രി ഏഴരമണിയോടെയാണ് ് സംഭവം. ഇതരസംസ്ഥാനക്കാരാണ് സംഭവത്തിന്റെ പിന്നെലെന്ന് കരുതപ്പെടുന്നു.
മാരകായുധങ്ങളുമായി എത്തിയ സംഘം തോക്കു ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. 15 ഓളം സ്വര്‍ണ്ണവളകള്‍ നഷ്ടപ്പെട്ടതായാണ് പ്രാഥമികവിവരം.
കവര്‍ച്ചാ സംഘത്തിലെ ഒരാള്‍ പിടിയിലായി. സംഘത്തിലുണ്ടായിരുന്ന മറ്റുരണ്ട് പേര്‍ സ്വര്‍ണ്ണവുമായി ഓടി രക്ഷപ്പെട്ടു. . കവര്‍ച്ച ശ്രമം തടയുന്നതിനിടെ ജ്വല്ലറിയിലെ ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •