HIGHLIGHTS : River World Adventure Park opens on the banks of Chaliyar with many special features as a Vishu gesture

കോഴിക്കോട്:സാഹസിക വിനോദ സഞ്ചാര മേഖലയില്‍ സംസ്ഥാനത്ത് പരമാവധി സാധ്യതകള്‍ യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫറോക്ക് ചാലിയാറില്‍ ആരംഭിച്ച റിവര്‍ വേള്‍ഡ് അഡ്വെഞ്ചര്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹസിക വിനോദസഞ്ചാരം ആഗോളതലത്തില്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന ഘട്ടമാണിത്. മേഖലയിലെ വികസനവുമായി ബന്ധപ്പെട്ട് യോജിച്ച മുന്നേറ്റം സാധ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ കാണുന്ന വിവിധ സാഹസിക വിനോദങ്ങള്‍ സംസ്ഥാനത്ത് സാധ്യമാക്കുന്ന ഇടപെടലുകള്‍ ടൂറിസം വകുപ്പിന്റെ കീഴില്‍ നടത്തിവരികയാണ്. ടൂറിസം വികസിക്കുന്നത് പ്രാദേശിക വാണിജ്യ മേഖലകള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ നിലയില്‍ ഗുണം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ടൂറിസം പുതുമരാമത്ത് വകുപ്പുകള്‍ പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ നടപ്പിലാക്കുന്ന ആദ്യ സാഹസിക ടൂറിസം സംരംഭമാണ് ചാലിയാര്‍ തീരത്തുള്ള റിവര്‍ വേള്‍ഡ് അഡ്വഞ്ചര്‍ പാര്‍ക്ക്. സംസ്ഥാനത്ത് ആദ്യമായി പുഴക്ക് പുറകെയുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ സിപ്പ് ലൈന്‍, റോപ്പ് കാര്‍, സ്പീഡ് ബോട്ടിംഗ്, കയാക്കിംഗ്, ശിക്കാര ബോട്ടിംഗ്, കിഡ്‌സ് പാര്‍ക്ക്, 180 അടി ഉയരത്തിലുള്ള റസ്റ്റോറന്റ്, ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങളാണ് പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. നൂറില്‍ പരം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യവും സജ്ജമാണ്.
ഫറോക്ക് പുതിയ ഗവണ്‍മെന്റ് റസ്റ്റ് ഹൗസിന് സമീപത്താണ് സാഹസിക വിനോദ കേന്ദ്രം. 310 മീറ്റര്‍ നീളത്തില്‍ പുഴയുടെ മുകളിലൂടെ ഈ സാഹസിക ഉപാധികള്‍ ഉപയോഗിക്കാം. ചാലിയാറില്‍ നിന്ന് ഊര്‍ക്കടവ് വരെ 17 കിലോമീറ്റര്‍ ദൂരത്തിലുള്ള ഹൗസ് ബോട്ടിംഗ് സൗകര്യവുമുണ്ട്.
ഫറോക്ക് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍ സി റസാക്ക്, വി കെ സി മമ്മദ് കോയ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സി രാജന്‍, ഫാറൂക്ക് മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ റീജ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, അഡ്വഞ്ചര്‍ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ്, പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുനീര്‍, ബേപ്പൂര്‍ മണ്ഡലം ഡെവലപ്‌മെന്റ് മിഷന്‍ കണ്‍വീനര്‍ എം ഗിരീഷ്, നമ്മള്‍ ബേപ്പൂര്‍ സാരഥി ടി രാധാഗോപി തുടങ്ങിയവര്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു