HIGHLIGHTS : UPI down: Digital payments disrupted nationwide

രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) സേവനങ്ങള്‍ തടസ്സപ്പെട്ടതോടെ, ഓണ്‍ലൈന്‍ ഇടപാടുകള്‍ താറുമാറായി. ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ വഴി പണം കൈമാറ്റം നടക്കുന്നില്ലെന്നാണ് പരാതി ഉയര്‍ന്നത്. ഒരു മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് വ്യാപകമായി യുപിഐ സേവനങ്ങളില്‍ തടസ്സം നേരിടുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ യുപിഐ ഇടപാടുകളിലെ തടസ്സത്തെപ്പറ്റി ഉപയോക്താക്കള്‍ പരാതിപ്പെട്ടത്. ഡൗണ്‍ഡിറ്റക്ടര്‍ റിപ്പോര്‍ട്ട് പ്രകാരം, ഉച്ച വരെ 1168 പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുപിഐ ആപ്പുകള്‍ ഡൗണ്‍ ആവാനുള്ള കാരണം വ്യക്തമല്ല.
ദൈനംദിന ഇടപാടുകള്‍ക്കായി യുപിഐ പ്ലാറ്റ്ഫോമുകളെയാണ് ഇന്ന് മിക്കവരും ആശ്രയിക്കുന്നത്. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ മൂന്നാം തവണയാണ് യുപിഐ ഇടപാടുകളില്‍ പ്രശ്‌നങ്ങള്‍ നേരിട്ടത്. ഇതിനു മുന്‍പ് ഏപ്രില്‍ 2ന് ഡൗണ്‍ഡിറ്റക്ടറില്‍ 514 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതിന് മുന്‍പ് മാര്‍ച്ച് 26ന് ഗൂഗിള്‍ പേ, പേടിഎം ആപ്പുകള്‍ ഡൌണ്‍ ആയിരുന്നു. ഡൗണ്‍ഡിറ്റക്ടറില്‍ 3,000ത്തിലധികം പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഉപയോക്താക്കള്‍ക്ക് 2-3 മണിക്കൂര്‍ യുപിഐ വഴി പണമിടപാട് സാധ്യമായില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു