കാറില്‍ സഞ്ചരിക്കവെ സീറ്റ് ബെല്‍റ്റ് ധരിച്ചില്ല;റിഷി സുനകിന് പിഴയിട്ട് ബ്രിട്ടീഷ് പോലീസ്

ലണ്ടന്‍: ഓടിക്കൊണ്ടിരുന്ന കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് പിഴയിട്ട് പോലീസ്. വടക്കന്‍ ഇംഗ്ലിണ്ടില്‍ യാത്ര ചെയ്യുന്നതിനിടെയാണ് പിന്‍സീറ്റിലിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി സീറ്റ് ബെല്‍റ്റ് ധരിക്കാതെ സഞ്ചരിക്കുന്ന വീഡിയോ പുറത്തുവന്നത്.

വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് റിഷി സുനകില്‍ നിന്നും പിഴ ഈടാക്കാന്‍ പോലീസ് തീരുമാനിച്ചത്.

തുടര്‍ന്ന് സംഭവത്തില്‍ മാപ്പ് പറഞ്ഞ് സുനക് രംഗത്തെത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top