
സംസ്ഥാന വിവരാവകാശ കമ്മീഷന്‍, ഒരു വിവരാവകാശ അപേക്ഷകനേയും കരിമ്പട്ടികയില്‍ പെടുത്തിയിട്ടില്ലെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വി. ഹരി നായര്‍ അറിയിച്ചു. 2005 ലെ വിവരാവകാശ നിയമം രാജ്യമൊട്ടാകെ പ്രാബല്യമുളള നിയമമാണ്. ഈ നിയമത്തിലോ അതിന്റെ കീഴിലുണ്ടാക്കിയിട്ടുളള ചട്ടങ്ങളിലോ ഒരാളെയും കരിമ്പട്ടികയില്‍ പെടുത്താനുള്ള വ്യവസ്ഥകളില്ല. എന്നാല്‍ വിവേചനരഹിതമായ നിരന്തരം കഴമ്പില്ലാത്ത വിവരാവകാശ അപേക്ഷകള്‍ വിവിധ പൊതു അധികാരികള്‍ മുമ്പാകെ ഫയല്‍ ചെയ്തുവരുന്ന ഒരു ചെറിയ വിഭാഗമുണ്ടെന്നുളളത് കമ്മീഷന്റെ ശ്രദ്ധയില്‍ വന്നിട്ടുളളതാണ്.
വിവരാവകാശ കമ്മീഷന്റെ പൊതു തീരുമാനങ്ങള്‍ എന്ന രീതിയില്‍ പത്രമാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും തെറ്റായ വാര്‍ത്തകള്‍ വരുന്നത് കമ്മീഷന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇത് കൂടാതെ ആര്‍.ടി.ഐ ക്ലബ്ബുകള്‍ രൂപീകരിക്കുന്നതു സംബന്ധിച്ച വാര്‍ത്തകളും ദൃശ്യശ്രവ്യ മാധ്യമങ്ങളില്‍ വരുന്നതായി കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. ആര്‍.ടി.ഐ ക്ലബ്ബുകളോ അനുബന്ധ സംവിധാനങ്ങളോ സ്‌കൂള്‍/ കോളേജ് മറ്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍ രൂപീകരിക്കുന്നതിന് കമ്മീഷന്‍ ഔദ്യോഗികമായി അനുമതി നല്‍കിയിട്ടില്ല.
വിവരാവകാശ കമ്മീഷന്റെ പൊതു തീരുമാനങ്ങള്‍ മുഖ്യ വിവരാവകാശ കമ്മീഷണറാണ് പ്രഖ്യാപിക്കുന്നത്. ഫുള്‍ കമ്മീഷന്‍ യോഗം കൂടിയ ശേഷമാണ് നയപരമായ തീരുമാനങ്ങള്‍ കമ്മീഷന്‍ കൈകൊളളുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




