ചര്‍മ്മത്തിന്റെ തിളക്കത്തിന് അരിപ്പൊടി മാസ്‌ക്

ചര്‍മ്മത്തിന്റെ സംരക്ഷണത്തിന് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് അരിപ്പൊടി. ചര്‍മ്മത്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ വളരെ ഉത്തമമായ ഒന്നാണ് അരിപ്പൊടി മാസ്‌ക്.

വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഒരു ടേബിള്‍ സ്പൂണ്‍ അരിപ്പൊടിയില്‍ കുറച്ച് കൂടുതല്‍ പുളിക്കാത്ത തൈരും ചേര്‍ത്ത് നന്നായി കൂട്ടിയോജിപ്പിച്ച് പേസ്റ്റാക്കിയ ശേഷം മുഖത്ത് പുരട്ടിയിടുക. മുകത്ത് ഇടുന്ന സമയത്ത് കഴുത്തിലും ഇത് ഇടാന്‍ ശ്രദ്ധിക്കണം. ഏകദേശം 15 മുതല്‍ 20മിനിറ്റുവരെ മുഖത്ത് ഇട്ട ശേഷം വെള്ളത്തില്‍ മുഖം നന്നായി കഴുകി വൃത്തിയാക്കുക.ആഴ്ച്ച മൂന്ന് ദിവസമെങ്കിലും ഇത് ചെയ്യുന്നത് നന്നായിരിക്കും.

Share news
error: Content is protected !!
Scroll to Top