സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഇ-പോസ്,ബയോമെട്രിക് സംവിധാനം നടപ്പാക്കും: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഏതു ചെറിയ തുകയും ഇ-പോസ് സംവിധാനത്തിലൂടെ അടക്കാനും വിരലടയാളം പതിക്കാന്‍ ബയോമെട്രിക് സംവിധാനം നടപ്പിലാക്കാനും രജിസ്‌ട്രേഷന്‍, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍ദ്ദേശം നല്‍കി. മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന വകുപ്പ് തല അവലോകന യോഗത്തിലാണ് തീരുമാനമായത്. വകുപ്പിന്റെ ഈ വര്‍ഷത്തെ പദ്ധതികളും 100 ദിന പരിപാടികളും യോഗത്തില്‍ വിലയിരുത്തി. ആഗസ്റ്റ് ഒന്നു മുതല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് സമ്പൂര്‍ണ ഇ-സ്റ്റാമ്പിംഗ്, കണ്ണൂര്‍ ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ആധാരപകര്‍പ്പുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്നതിനുള്ള സൗകര്യം, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഉുദമ, ചിറയിന്‍കീഴ്, മാള, മലയിന്‍കീഴ്, പുളിങ്കുന്ന്, വര്‍ക്കല എന്നീ സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ ഉദ്ഘാടനം എന്നിവ 100 ദിന പരിപാടികളുടെ ഭാഗമായി നടക്കും.

കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിലേക്ക് മാറാത്തവ അടിയന്തിരമായി മാറ്റാന്‍ മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ രജിസ്‌ട്രേഷന്‍ ഐ.ജി ശ്രീധന്യ സുരേഷ്, വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രമോദ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top