തിരൂര്‍ :മാരകരാസ ലഹരിയുമായി രണ്ട് യുവാക്കള്‍ പോലീസ്പിടിയില്‍. രണ്ട് വ്യത്യസ്ത കേസുകളിലാണ് യുവാക്കള്‍ പിടിയിലായത്.
യുവാക്കള്‍ക്കിടയിലുള്ള മാരകമായ ലഹരിവസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കുവാനുള്ള മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ നിര്‍ദ്ദേശാനുസരണം തിരൂര്‍ ഡിവൈഎസ്പി കെ എം ബിജുവിന്റെ മേല്‍നോട്ടത്തില്‍ തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ പരിശോധനകളില്‍ ആണ് യുവാക്കള്‍ പിടിയിലായത്. വെട്ടം പച്ചാട്ടിരി സ്വദേശി കൂലിപ്പറമ്പില്‍ വീട്ടില്‍ ശ്രീജിത്ത് (20)നെ തിരൂര്‍ പൊറ്റത്തെപ്പടിയില്‍ വച്ച് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുമ്പോളാണ് 12 ഗ്രാം എംഡി എം എയുമായി തിരൂര്‍ പോലീസ് പിടികൂടിയത്.
ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് മാങ്ങാട്ടിരി തെക്കുമുറി സ്വദേശിയായ പുതിയത്ത് വീട്ടില്‍ മുഹമ്മദ് സാദിഖ് (22) എന്നയാളെ പിടികൂടിയത്.ഇയാളില്‍ നിന്നും 8 ഗ്രാം രാസ ലഹരിയുമായി തിരൂര്‍ ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ, സബ് ഇന്‍സ്‌പെക്ടര്‍ സുജിത്ത് ആര്‍ പി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
തിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മാങ്ങാട്ടിരി,പച്ചാട്ടിരി പ്രദേശങ്ങളിലുള്ള കുറച്ചു യുവാക്കള്‍ മാരകമായ രാസ ലഹരിയുടെ വിപണനം ഉണ്ട് എന്നുള്ള രഹസ്യവിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രദേശങ്ങളില്‍ വാഹന പരിശോധനയും മറ്റും കൂട്ടുകയും കര്‍ശനമായി ഇത്തരക്കാരെ നിരീക്ഷിക്കുന്നതിനും തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമിനെ നിയോഗിച്ചിരുന്നു. സ്റ്റേഷന്‍ പരിധികളിലെ മറ്റ് സ്ഥലങ്ങളിലും തുടര്‍ പരിശോധനകള്‍ നടത്തുമെന്നും മയക്കുമരുന്ന് സംഘങ്ങളെപ്പറ്റി പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളടക്കം ശേഖരിച്ച് അവരെ നിയന്ത്രിക്കുവാനുള്ള നടപടികളും പോലീസ് സ്വീകരിച്ചു കഴിഞ്ഞു എന്നും പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടിയ പോലീസ് സംഘത്തില്‍ തിരൂര്‍ ഡാന്‍സാഫ് ടീമിനെ കൂടാതെ സബ് ഇന്‍സ്‌പെക്ടര്‍ പ്രതീഷ്‌കുമാര്‍. കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയ രാജേഷ്. കെ ആര്‍,ജിനേഷ്. കെ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍. സി, ധനേഷ് കുമാര്‍ ഡി എന്നിവരും ഉണ്ടായിരുന്നു.



