കര്‍ണാടക:അര്‍ജുന്റെ ട്രക്ക് കണ്ടെടുക്കാന്‍ ഇന്നും ശ്രമം തുടരുകയാണ്. കനത്ത മഴയും ഗംഗാവലി പുഴയിലെ ശക്തമായ അടിയൊഴുക്കും ദൗത്യത്തിന് വെല്ലുവിളിയാണ്. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് നദിയില്‍ ഇറങ്ങാന്‍ കഴിയൂ.അതെസമയം അര്‍ജുനെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. ഡ്രോണ്‍ പരിശോധനക്കൊപ്പം റഡാര്‍ പരിശോധനയും നടത്തും. അടിയൊഴുക്ക് ശക്തമായതിനാല്‍ ഡൈവിങ്ങ് സാധ്യമാകുന്നില്ലെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍. ട്രക്കുള്ളത് മൂന്നാമത്തെ സ്‌പോട്ടിലെന്ന് നിഗമനം. 30 അടി താഴ്ചയിലാണ് ട്രക്കുള്ളത്. സാഹചര്യം അനുകൂലമായാല്‍ ഡൈവേഴ്‌സിന് ദൗത്യം നടത്താനാകുമെന്നും കാര്‍വാര്‍ എംഎല്‍എ.
സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം രണ്ട് മന്ത്രിമാര്‍ ഇന്ന് ഉച്ചയോടെ ഷിരൂരിലെത്തും. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഷിരൂരിലേക്ക് പോകുന്നത്. അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
മഴ തുടരുന്നതിനാല്‍ നദിയില്‍ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാന്‍ കാത്തിരിക്കണമെന്നും മറ്റ് വഴികള്‍ ഇല്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഡ്രെഡ്ജര്‍ ഉള്‍പ്പെടെ എത്തിക്കാന്‍ കാലാവസ്ഥ തടസ്സമാണ്. ഇന്ന് മുതല്‍ വരുന്ന മൂന്ന് ദിവസം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്.




