വിപ്ലവ ഗായകന്‍ ഗദ്ദാര്‍ അന്തരിച്ചു

ഹൈദരബാദ്: വിപ്ലവഗായകനും ആക്ടിവിസ്റ്റുമായ ഗദ്ദാര്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ഹൈദരബാദിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ഗുമ്മടി വിത്തല്‍ റാവും എന്നാണ് ഗദ്ദാറിന്റെ യഥാര്‍ത്ഥ പേര്.

നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ 2010 വരെ സജീവമായിരുന്നു ഗദ്ദര്‍. സാംസ്‌കാരിക സംഘടനയായ ജന നാട്യ മണ്ഡലിയുടെ സ്ഥാപകനാണ് ഗദ്ദാര്‍. 1997ല്‍ ഗദ്ദാറിന് അഞ്ജാതരുടെ വെടിയേറ്റിരുന്നു. 2017 ല്‍ മാവോയിസ്റ്റ് ബന്ധം പൂര്‍ണമായും വിച്ഛേദിച്ച ഗദ്ദര്‍ തെലങ്കാനയുടെ രൂപീകരണത്തിനായി ശക്തമായി വാദിച്ച വ്യക്തിയാണ്. ഗദ്ദര്‍ പ്രജ പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നു കഴിഞ്ഞമാസം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ഗദ്ദാറിന്റെ വിപ്ലവ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും നിരവധി ആരാധകരാണ് ഉള്ളത്. ചില ചലച്ചിത്രങ്ങളിലും അദേഹം പാടിയിട്ടുണ്ട്. ഭാര്യ:വിമല.മക്കള്‍: സൂര്യ,വെണ്ണില.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top