Section

malabari-logo-mobile

നാടന്‍ ഇഞ്ചി കറി

HIGHLIGHTS : How to prepare ginger curry

നാടന്‍ ഇഞ്ചി കറി
തയ്യാറാക്കിയത് ഷരീഫ

ആവശ്യമായ ചേരുവകള്‍ :-

sameeksha-malabarinews

ഇഞ്ചി അരിഞ്ഞത് – 250ഗ്രാം
തേങ്ങ ചിരകിയത് – 1
വാളന്‍ പുളി – പാകത്തിന്
ഉപ്പ് – പാകത്തിന്
ശര്‍ക്കര – ഒരു നെല്ലിക്ക വലുപ്പത്തില്‍
വറ്റല്‍ മുളക് – 10
മല്ലിപൊടി – മൂന്ന് ടേബിള്‍ സ്പൂണ്‍
ഉലുവ – കാല്‍ സ്പൂണ്‍
മഞ്ഞള്‍പൊടി – കാല്‍ സ്പൂണ്‍
ചുവന്ന ഉള്ളി – 25ഗ്രാം
വെളിച്ചെണ്ണ , കറിവേപ്പില , കടുക് – താളിക്കാന്‍ ആവശ്യമായത്

തയ്യാറാക്കുന്ന വിധം:-

വെള്ളം തിളപ്പിച്ച് ഇഞ്ചി അതിലിട്ടു വേവിക്കുക . കുറച്ചുനേരം കഴിഞ്ഞു ആ വെള്ളം ഊറ്റി കളഞ്ഞ ശേഷം പച്ചവെള്ളം ഒഴിച്ച് കഴുകി വാരിപ്പിഴിഞ്ഞു മാറ്റി വെക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി തേങ്ങ ചിരകിയതും ചുവന്ന ഉള്ളിയും വറക്കുക . ഇതിലേക്ക് മല്ലിപൊടി
ഉലുവ , മഞ്ഞള്‍പൊടി ചേര്‍ത്ത് നല്ല ബ്രൌണ്‍ നിറം ആകുന്നത് വരെ വഴറ്റുക . തീ അണക്കുക. ഇതു നന്നായി അരച്ച് എടുക്കുക.

വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ ഇഞ്ചിയും എണ്ണയില്‍ വറത്ത് കോരുക . ഇഞ്ചി നന്നായി പൊടിച്ച് എടുക്കുക..

ചട്ടിയില്‍ വാളന്‍ പുളിയും ഉപ്പും ചേര്‍ത്ത വെള്ളവും പൊടിച്ച ഇഞ്ചി കൂട്ടും അരപ്പും ചേര്‍ത്ത് തിളപ്പിക്കുക. കറി കുറുകുന്ന പരുവം വരെ തിളപ്പിക്കുക.

കുറുകാറാകുമ്പോള്‍
ശര്‍ക്കര ചേര്‍ക്കാം.

ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില എന്നിവ താളിച്ച് ഇഞ്ചി കറിയില്‍ ഒഴിക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!