HIGHLIGHTS : Resume water supply to taluk hospital: Water Authority Employees Union
തിരൂരങ്ങാടി താലൂക്ക് ആശുപതിയിലേയ്ക്കുള്ള മുടങ്ങിയ ജലവിതരണം ഉടന്‍ പുനരാരംഭിക്കണമെന്ന് വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സി.ഐ.ടി.യു പരപ്പനങ്ങാടി ബ്രാഞ്ച് സമ്മേളനം ആവശ്യപെട്ടു. ഈ പ്രദേശത്തെ ജനങ്ങളുടെ ആശ്രയകേന്ദ്രമായ താലൂക്ക് ആശുപത്രി ജലദൗര്‍ലഭ്യത്താല്‍ ബുദ്ധിമുട്ടുകയാണെന്നും ബന്ധപെട്ട അധികൃതര്‍ എത്രയും വേഗത്തില്‍ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപെട്ടു.
ബ്രാഞ്ച് സമ്മേളനം പരപ്പനങ്ങാടി കെ എസ് ടി എ ഹാളിലെ ശിവദാസമേനോന്‍ നഗറില്‍ സിഐടിയു തിരൂരങ്ങാടി ഏരിയ പ്രസിഡന്റ് അഡ്വ: സി ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.കെ ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി റൈജു വി.ആര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ പി.സുഭാഷ് വരവ് ചിലവ് കണക്കും,സംസ്ഥാന കമ്മിറ്റി അംഗം കെ.കെ വിജയന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ രമ പൊതു ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ വി ഷറഫുദ്ദീന്‍, സെക്രട്ടറി ടി കുഞ്ഞികൃഷ്ണന്‍, ട്രഷറര്‍ കെ.സി ചന്ദ്രന്‍ , ജോയിന്‍ സെക്രട്ടറി രാജേഷ് എന്നിവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് സംസാരിച്ചു.

പി.സുഭാഷ് പ്രസിഡന്റ്, വിജിത്ത് പി വൈസ് പ്രസിഡന്റ് റൈജു വി ആര്‍ സെക്രട്ടറി, എം ഷിനു ജോ.സെകട്ടറി, പി.കെ ശ്രീജ ട്രഷറര്‍ എന്നിവര്‍ ഭാരവാഹികളായി ഒമ്പതംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും, ജില്ലാ സമ്മേളനത്തിനുള്ള പതിമൂന്നംഗ പ്രതിനിധികളേയും സമ്മേളനം തിരഞ്ഞെടുത്തു. സമ്മേളനത്തില്‍ മുരളീധരന്‍ കെ.വി സ്വാഗതവും റൈജു വി. ആര്‍ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു