ചരക്ക് ലോറികള്‍ക്ക് നിയന്ത്രണം

ഗൂഡല്ലൂര്‍: പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 8. 30 മുതല്‍ 9.30വരെ ഗൂഡല്ലൂര്‍ ടൗണില്‍ ചരക്ക് ലോറികള്‍ പ്രവേശിക്കുന്നത് നിരോധിച്ചു. ഗതാഗതകുരുക്കില്‍ വിദ്യാര്‍ഥികള്‍ക്ക് യഥാസമയം സ്ഥാപനങ്ങളില്‍ എത്താന്‍ കഴിയാത്തതിനാലാണ് നിരോധനം.

കര്‍ണാടക ഭാഗത്തുനിന്ന് വരുന്ന ലോറികള്‍ ഗൂഡല്ലൂര്‍-മൈസൂര്‍ റോഡിലെ മാക്കുമൂലയിലും മലപ്പുറം- പന്തല്ലൂര്‍ ഭാഗത്തുനിന്നുള്ള ലോറികള്‍ നാടുകാണി റോഡിലെ മരപ്പാലത്തും നിര്‍ത്തണം. രാവിലെ എട്ടുമുതല്‍ പകല്‍ 11 വരെയും മൂന്ന് മുതല്‍ രാത്രി ഏഴുവരെയും ടൗണില്‍ വലിയ വാഹനങ്ങളില്‍ ലോഡുകള്‍ കയറ്റുന്നതും നിരോധിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top