
തിരുവനന്തപുരം: 2023-24 വര്‍ഷത്തെ സാഹിതി അസറ്റ് മുന്നാമത് ടീച്ചര്‍ ഐക്കണ്‍ പുരസ്‌കാരത്തിന് സമഗ്ര ശിക്ഷാ അഭിയാന്‍ കോഴിക്കോട് ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ.എ കെ അബ്ദുല്‍ ഹക്കീം അര്‍ഹനായി. 10,001 രൂപയും ആര്‍ട്ടിസ്റ്റ് ബി ഡി ദത്തന്‍ രൂപകല്‍പ്പന ചെയ്യ ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വിദ്യാഭ്യാസ രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
സെപ്തംബര്‍ എട്ടിന് വൈകിട്ട് നാലിന് തിരുവനന്തപുരം എസ് പി ഗ്രാന്‍ഡ് ഡെയ്സില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി ശിവന്‍കുട്ടി അവാര്‍ഡ് സമ്മാനിക്കും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നാല് പുസ്തകമുള്‍പ്പെടെ പത്ത് കൃതികളുടെ രചയിതാവാണ് പുരസ്‌കാര ജേതാവ്.
സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഭരണസമതി അംഗമാണ്. മുന്‍ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എം സുജയ് ചെയര്‍മാനായ അവാര്‍ഡ് കമ്മിറ്റിയാണ് ഡോ. എ കെഅബ്ദുല്‍ ഹക്കിമിനെ തെരഞ്ഞെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




